റയാന്‍ ഹാരിസ് യുഎയിലേക്ക് പോകില്ല

ബുധന്‍, 7 മെയ് 2014 (13:47 IST)
ഓസ്ട്രേലിയന്‍ താരം റയാന്‍ ഹാരിസ് ഒക്ടോബറില്‍ പാകിസ്താനെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ കളിക്കില്ല. കാല്‍മുട്ടിന് ഏറ്റ പരുക്ക് കാരണമാണ് ഹാരിസ് പരമ്പരയില്‍ നിന്ന് പിന്‍മാറാന്‍ കാരണമെന്ന് ബൌളിംഗ് കോച്ച് ക്രെയ്ഗ് മാക്ടര്‍മോട്ട് വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന പരമ്പരയിലാണ് റയാന്‍ ഹാരിസിന് പരുക്കേറ്റത്. ശസ്ത്രക്രിയ വേണ്ടി വരുമെന്നതിനാലാണ് ടീമില്‍നിന്ന് മാറ്റിനിര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. യുഎയിലാണ് പരമ്പര നടക്കുന്നത്.

വെബ്ദുനിയ വായിക്കുക