ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലില്‍ ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള ക്രിക്കറ്റ് ബോര്‍ഡാണ് ബിസിസിഐ. വലിയ വരുമാനമാണ് ബിസിസിഐ ഓരോ താരങ്ങള്‍ക്കും നല്‍കുന്നത്. കാറ്റഗറി തിരിച്ചാണ് ബിസിസിഐ വാര്‍ഷിക വരുമാനം നല്‍കുന്നത്. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ, മുന്‍ നായകന്‍ വിരാട് കോലി എന്നിവര്‍ ഉള്‍പ്പെടുന്ന എ പ്ലസ് കാറ്റഗറി താരങ്ങളാണ് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത്.
പാക്കിസ്ഥാന്റെ സൂപ്പര്‍താരമായ ബാബര്‍ അസമിന് കിട്ടുന്ന വാര്‍ഷിക ശമ്പളത്തിന്റെ 12 തവണ കൂടുതലാണ് കോലിക്ക് ലഭിക്കുന്നത്. അതായത് ബാബര്‍ അസമിന്റെ വാര്‍ഷിക ശമ്പളം വെറും 43,50,000 ആണ്. അരക്കോടിയില്‍ താഴെയാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തങ്ങളുടെ ഏറ്റവും സൂപ്പര്‍താരങ്ങള്‍ക്ക് നല്‍കുന്നത്. ബിസിസിഐ നല്‍കുന്നതാകട്ടെ ഏഴ് കോടി !
സി കാറ്റഗറിയിലുള്ള താരങ്ങള്‍ക്ക് പോലും ബിസിസിഐ ഒരു കോടി നല്‍കുന്നുണ്ട്. മലയാളി താരം സഞ്ജു സി കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത്. ബാബറിന് കിട്ടുന്നത് സഞ്ജുവിനേക്കാള്‍ കുറവ് തുകയാണ്. അതായത് സഞ്ജുവിന് ഇന്ത്യയിലെ ക്രിക്കറ്റ് ബോര്‍ഡ് കൊടുക്കുന്ന ശമ്പളത്തിന്റെ പകുതി മാത്രമാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ബാബറിന് നല്‍കുന്നത്.