ഒടുവില്‍ ആന്‍ഡേഴ്‌സണ്‍ കുറ്റസമ്മതം നടത്തി!

ശനി, 9 ഓഗസ്റ്റ് 2014 (11:25 IST)
ഇന്ത്യന്‍താരം രവീന്ദ്ര ജഡേജയോടു താന്‍ മോശമായി പെരുമാറിയെന്ന് ഇംഗ്ലണ്ട് പേസ് ബോളര്‍ ജയിംസ് ആന്‍ഡേഴ്സണ്‍ കുറ്റസമ്മതം നടത്തിയതായി റിപ്പോര്‍ട്ട്. ടെന്റ്ബ്രിജില്‍ നടന്ന ആദ്യ ക്രിക്കറ്റ് ടെസ്റ്റിനിടെ ജഡേജയുടെ പല്ല് അടിച്ചു തെറിപ്പിക്കും എന്ന് ആന്‍ഡേഴ്സന്‍ ഭീഷണിപ്പെടുത്തിയ സംഭവം ഏറെ പ്രതിഷേധത്തിന് വഴി‌വെച്ചിരുന്നു.  
 
സംഭവം വിവാദമായതിനെ തുടര്‍ന്ന് ഐസിസി നിയോഗിച്ച അന്വേഷണ കമ്മിഷന്‍ രണ്ടു പേരെയും കുറ്റവിമുക്തരാക്കിയിരുന്നു. ജഡേജയ്ക്കെതിരെ ആദ്യം മാച്ച് ഫീയുടെ അന്‍പത് ശതമാനം പിഴ ചുമത്തിയെങ്കിലും ഇന്ത്യയുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഒഴിവാക്കിയിരുന്നു. 
 
ജഡേജയെക്കാള്‍ ഗുരുതരമായ കുറ്റം ചുമത്തപ്പെട്ട ആന്‍ഡേഴ്സണാണ് വിധി യഥാര്‍ഥത്തില്‍ ആശ്വാസമായത്. അതേ സമയം മതിയായ തെളിവുകളില്ലാത്തതു കൊണ്ടാണ് രണ്ടു പേരെയും കുറ്റവിമുക്തരാക്കിയതെന്ന് അന്വേഷണ സമിതി ചെയര്‍മാന്‍ ഗോര്‍ഡന്‍ ലൂയിസ് പറഞ്ഞു. 

വെബ്ദുനിയ വായിക്കുക