ശ്രീശാന്തിനെതിരെ അധോലോക പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമപ്രകാരമുള്ള വകുപ്പ് കുറ്റം ചുമത്തിയതിനെതിരെ അഭിഭാഷക റബേക്ക ജോണ്‍. ശ്രീശാന്തിനെതിരെ 1999ലെ മക്കൊക (മഹാരാഷ്‌ട്രാ സംഘടിത കുറ്റകൃത്യ നിരോധിത നിയമം) വകുപ്പ് പ്രകാരമുള്ള കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
ജാമ്യം കിട്ടരുതെന്ന ഉദ്ദേശ്യത്തിലാണു പൊലീസിന്റെ നടപടികള്‍ അതുകൊണ്ടാണ് അവസാന നിമിഷം ശ്രീശാന്തിന്റെ മേല്‍ മക്കോക ചുമത്തിയതെന്നും അഭിഭാഷക റബേക പറഞ്ഞു.
വാതുവയ്പിലെ പ്രധാനികളായ ഗുരുനാഥ് മെയ്യപ്പനും വിന്ദു ധാരാസിങ്ങിനും എതിരെ എന്തുകൊണ്ട് മക്കോക ചുമത്തിയില്ലെന്നും അവര്‍ക്കു മാത്രം ജാമ്യം അനുവദിച്ചത് എന്തുകൊണ്ടാണന്നും റബേക്ക ചോദിച്ചു.
ഡല്‍ഹി സാകേത് കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ ശ്രീശാന്തും ജിജു ജനാര്‍ദ്ദനനും പുതിയ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. പുതിയ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും. ശ്രീശാന്തിന്റെ ജാമ്യാപേഷ തള്ളിയ കോടതി ശ്രീശാന്തിനെ പതിന്നാലു ദിവസത്തെക്കു കൂടി ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ദാവൂദിനും ചോട്ടാ ഷക്കീലിനുമെതിരെ ഡല്‍ഹി പൊലീസ് കേസ് ഏറ്റെടുത്തിട്ടുണ്ട്.