ലോകകപ്പ്‌: അമ്പയര്‍മാരെ പ്രഖ്യാപിച്ചു

ലോകകപ്പ്‌ ക്രിക്കറ്റിലെ ഗ്രൂപ്പ്‌ മത്സരങ്ങള്‍ക്കും പരിശീലന മത്സരങ്ങള്‍ക്കുമുള്ള അമ്പയര്‍മാരേയും മാച്ച്‌ റഫറിമാരേയും ഐസിസി പ്രഖ്യാപിച്ചു. എലൈറ്റ്‌ പാനലിലുള്ള അംപയറായ സ്‌റ്റീവ്‌ ഡേവിസും ഇന്റര്‍നാഷണല്‍ പാനലിലുള്ള കുമാര്‍ ധര്‍മസേനയുമാണ്‌ ലോകകപ്പിലെ ഉദ്ഘാടനമത്സരം നിയത്രിക്കുക,

ഇന്ത്യയും ബംഗ്ലാദേശും തമ്മിലാണ് ലോകകപ്പില്‍ ആദ്യ മത്സരം. ബംഗ്ലാദേശിലെ മിര്‍പൂരില്‍ ഫെബ്രുവരി പത്തൊമ്പതിനാണ് ഉദ്‌ഘാടന മത്സരം നടക്കുക. ലോകകപ്പ്‌ വിജയിച്ച ശ്രീലങ്കന്‍ ടീമംഗമാണ്‌ ഈ മത്സരം നിയന്ത്രിക്കുന്ന ധര്‍മ്മസേന. അമ്പത്തിയെട്ടുകാരനായ ഡേവിസ് 95 ഏകദിന മത്സരങ്ങള്‍ നിയന്ത്രിച്ചയാളാണ്.

എലൈറ്റ്‌ പാനലിലുള്ള ബില്ലി ഡോക്‌ട്രോവ്‌, ആസാദ്‌ റൗഫ്‌ എന്നിവര്‍ തേഡ്‌ഫോര്‍ത്ത്‌ അമ്പയര്‍മാരാകും. മാച്ച്‌ റഫറിമാരുടെ എലൈറ്റ്‌ പാനലിലുള്ള രഞ്‌ജന്‍ മധുഗലെയാണ്‌ ആദ്യ മത്സരത്തിലെ മാച്ച്‌ റഫറി. മധുഗലെയെക്കൂടാതെ ക്രിസ്‌ ബ്രോഡ്‌, ജെഫ്‌ക്രോ, റോഷന്‍ മഹാനാമ, ആന്‍ഡി പൈക്രോഫ്‌റ്റ് എന്നിവരാണ്‌ ലോകകപ്പിലെ മറ്റു മാച്ച്‌ റഫറിമാര്‍.

വെബ്ദുനിയ വായിക്കുക