പാക്-വിന്‍ഡീസ് മൂന്നാം ഏകദിനം സമനിലയില്‍ അവസാനിച്ചു. പാകിസ്ഥാന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സ് നേടിയപ്പോള്‍ വെസ്റ്റിന്‍ഡീസ് ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 229 റണ്‍സ് തികച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന് ഭേദപ്പെട്ട സ്കോര്‍ നേടിക്കൊടുത്തത് 75 റണ്‍സെടുത്ത ക്യാപ്റ്റന്‍ മിസ്ബ ഉള്‍ഹഖിന്റെയും പുറത്താകാതെ 40 റണ്‍സെടുത്ത ഉമര്‍ അക്മലിന്റെയും പ്രകടനമാണ്. മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിന് വേണ്ടി സിമന്‍സ് 75 റണ്‍സും സാമുവല്‍സ് 46 റണ്‍സുമെടുത്തു.
3 വിക്കറ്റുകള്‍ വീതമെടുത്ത ജുനൈദ് ഖാനും സയീദ് അജ്മലും രണ്ട് വിക്കറ്റെടുത്ത മൊഹമ്മദ് ഇര്‍ഫാനുമാണ് വിന്‍ഡീസ് ബാറ്റിംഗ് നിരയെ തകര്‍ത്തതും മത്സരം സമനിലയില്‍ എത്തിച്ചതും. വിന്‍ഡീസിന് വേണ്ടി ഡ്വെയ്ന്‍ ബ്രാവോയും ജെയ്സന് ഹോള്‍ഡറും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
അഞ്ച് മത്സരങ്ങളടങ്ങിയ പാക്-വിന്‍ഡീസ് പരമ്പര 1-1ന് സമനിലയിലാണ് ഇപ്പോള്‍.