ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ പോസ്റ്റര്‍ ബോയ് വിരാട് കൊഹ്‌ലിയെ വമ്പന്‍ ടീമുകള്‍ക്കെതിരേയുള്ള പ്രകടനം കൂടി കണക്കിലെടുത്തേ വിലയിരുത്താനാവൂ എന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സൌരവ് ഗാംഗുലി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് മുന്നോടിയായുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ ക്യാമ്പില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഗാംഗുലി.
കൊഹ്‌ലിയുടെ ഇതുവരെയുള്ള പ്രകടനം മികവാര്‍ന്നതായിരുന്നു. എങ്കിലും ഓസ്ട്രേലിയയെയും ദക്ഷിണാഫ്രിക്കയെയും പോലുള്ള ടീമുകള്‍ക്കെതിരായ പ്രകടനം കൂടി കണ്ടശേഷമേ അദ്ദേഹത്തെ വീലയിരുത്തുന്നതില്‍ അര്‍ത്ഥമുള്ളു. അവര്‍ക്കെതിരെ ആയിരിക്കും കൊഹ്‌ലി യഥാര്‍ത്ഥ പരീക്ഷണം നേരിടേണ്ടി വരിക. ത്രിരാഷ്ട്ര പരമ്പരയില്‍ ശ്രീലങ്കയ്ക്കെതിരായ ഫൈനലില്‍ ഇന്ത്യക്ക് മുന്‍തൂക്കമുണ്ടെങ്കിലും ടോസ് നിര്‍ണായകമാവുമെന്നും ഗാംഗുലി പറഞ്ഞു.
ത്രിരാഷ്ട്ര പരമ്പ്രയില്‍ രണ്ട് അര്‍ധ സെഞ്ച്വറികളും (91, 71 നോട്ടൌട്ട്) ഒരു സെച്വറിയും (102 നോട്ടൌട്ട്) അടക്കം കൊഹ്‌ലി മികവാര്‍ന്ന പ്രകടനം പുറത്തെടുത്തിരുന്നു. കഴിഞ്ഞ ലങ്കന്‍ പരമ്പരയില്‍ നിര്‍ണായകമായ കൊല്‍ക്കത്ത ഏകദിനത്തില്‍ സെഞ്ച്വറിയുമായി ഇന്ത്യക്ക് പരമ്പര നേടിക്കൊടുക്കുന്നതിലും കൊഹ്‌ലി നിര്‍ണായക പങ്ക് വഹിച്ചിരുന്നു.