ഓസ്ട്രേലിയക്കെതിരായ ആഷസ് പരമ്പരയില്‍ ഇംഗ്ലണ്ട് കിരീടം നിലനിര്‍ത്തുമെന്ന് സൂപ്പര്‍ താരം സച്ചിന് ടെന്‍ഡുല്‍ക്കര്‍. കെവിന് പീറ്റേഴ്സണും ഇയാന്‍ മോര്‍ഗനും ഗ്രെയിം സ്വാനുമായിരിക്കും കിരീടം നിലനിര്‍ത്തുന്നതില്‍ ഇംഗ്ലണ്ടിന് വേണ്ടി നിര്‍ണായക പങ്കുവഹിക്കുകയെന്നും സച്ചിന് പറഞ്ഞു.
ഇംഗ്ലണ്ടിന്റെയും ഓസ്ട്രേലിയയുടെയും സമീപകാലത്തെ പ്രകടനങ്ങള്‍ വിലയിരുത്തിയ ശേഷമാണ് സച്ചിന്റെ അഭിപ്രായപ്രകടനം. 2009ല്‍ സ്വന്തം നാട്ടില്‍ നടന്ന ആഷസ് പരമ്പ്രയില് ഇംഗ്ലണ്ട് കിരീടം തിരിച്ചുപിടിച്ചിരുന്നു. നവംബര്‍ 25നാണ് ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റ് ഓസ്ട്രേലിയയില്‍ തുടങ്ങുക.
ഇംഗ്ലണ്ടിന് ആഷസ് കിരീടം നിലനിര്‍ത്താനാവുമെന്ന് സൂപ്പര്‍ ബാറ്റ്സ്മാന് കെവിന് പീറ്റേഴ്സണും ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇതിനായി ടീമിലെ 11 പേരും കഠിനമായി അധ്വാനിക്കേണ്ടി വരും. എങ്കിലും കഴിഞ്ഞ ഒന്നരവര്‍ഷമായി ഇംഗ്ലണ്ട് മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നതെന്നും പീറ്റേഴ്സണ് പറഞ്ഞു.