ഒരു മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത് സംസ്ഥാനത്ത് ആദ്യം; മുഖ്യമന്ത്രി നിരീക്ഷണത്തിലാകുന്നത് രണ്ടാം തവണ

ശ്രീനു എസ്

തിങ്കള്‍, 7 സെപ്‌റ്റംബര്‍ 2020 (10:32 IST)
ധനമന്ത്രി തോമസ് ഐസക്കിന് കൊവിഡ് സ്ഥിരീകരിച്ചതുമൂലം മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും നിരീക്ഷണത്തിലായി. സിപിഎം പിബി അംഗം എസ് രാമചന്ദ്രന്‍ പിള്ളയും നിരീക്ഷണത്തിലായിട്ടുണ്ട്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്.
 
വെള്ളിയാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയോഗത്തില്‍ ധനമന്ത്രി തോമസ് ഐസക് പങ്കെടുത്തിരുന്നു. രണ്ടാമത്തെ തവണയാണ് മുഖ്യന്ത്രി പിണറായി വിജയന്‍ നിരീക്ഷണത്തില്‍ പോകുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍