തിരുവനന്തപുരം നഗരത്തില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത് 29 പൊലീസുകാര്‍ക്ക്

ശ്രീനു എസ്

ശനി, 25 ജൂലൈ 2020 (12:31 IST)
തിരുവനന്തപുരത്ത് മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. സ്പെഷ്യല്‍ ബ്രാഞ്ച് ഹെഡ്കോട്ടേഴ്സിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പൂന്തുറയില്‍ ഡ്യൂട്ടി നോക്കിയ ഒരാള്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. വട്ടിയൂര്‍ക്കാവ് സ്റ്റേഷനിലെ പൊലീസ് ഓഫീസര്‍ക്കും ഇന്റലിജന്‍സ് ആസ്ഥാനത്തെ ഡ്രൈവര്‍ക്കും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
 
വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷനിലെ ആറുപേര്‍ക്ക് നേരത്തേ രോഗം സ്ഥിരീകരിച്ചിരുന്നു. ആദ്യമായാണ് ഇന്റലിജന്‍സ് ആസ്ഥാനത്ത് കൊവിഡ് വരുന്നത്. ഇതേത്തുടര്‍ന്ന് 17പേരോട് നിരീക്ഷണത്തില്‍ പോകാന്‍ പറഞ്ഞിട്ടുണ്ട്. തിരുവനന്തപുരം നഗരത്തില്‍ 29പോലീസുകാര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍