അമേരിക്കയിലെ ആശുപത്രികള്‍ നിറയുന്നതിനാല്‍ രോഗികളെ വീട്ടിലേക്ക് മടക്കി അയക്കുന്നു

ശ്രീനു എസ്

ശനി, 25 ജൂലൈ 2020 (12:19 IST)
അമേരിക്കയില്‍ രോഗികളുടെ എണ്ണം കൂടി ആശുപത്രികള്‍ നിറയുന്നതിനാല്‍ രോഗികളെ വീട്ടിലേക്ക് മടക്കി അയക്കുന്നു. ടെക്‌സാസിലെ ആശുപത്രികളി്ല്‍ ചികിത്സ അത്യാവശ്യമായി വരുന്നവരെ മാത്രമാണ് പ്രവേശിപ്പിക്കുന്നത്. ബാക്കിയുള്ള രോഗ ബാധിതരെ നിര്‍ദേശങ്ങള്‍ നല്‍കി വീട്ടിലേക്ക് മടക്കി വിടുകയാണ്. ആശുപത്രികളില്‍ കിടക്കകള്‍ പോലും ഇല്ലാത്ത സാഹചര്യമാണ്. 
 
ജോര്‍ജിയ, ടെക്‌സസ്, ഇല്ലിനോയിസ് തുടങ്ങിയ പ്രദേശങ്ങളില്‍ രോഗികളുടെ ഉറവിടം പോലും അറിയാന്‍ സാധിക്കാത്ത സാഹചര്യമാണ്. കഴിഞ്ഞ ദിവസം 62000ത്തിലധികം പേര്‍ക്കാണ് പുതുതായി അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍