കോവിഡ് ബാധിച്ച ഒരാള്‍ സമ്പര്‍ക്കം 50 ശതമാനം കുറയ്ക്കുകയാണെങ്കില്‍ 406-ന് പകരം 15 പേര്‍ക്ക് വരെ മാസത്തിനുള്ളിൽ കൊവിഡ് പകരുന്നത് കുറയ്‌ക്കാനാവും.75 ശതമാനം സമ്പര്‍ക്കം ഒഴിവാക്കുകയാണെങ്കില്‍ 2.5 പേര്‍ക്ക് മാത്രമേ രോഗം ബാധിക്കൂവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. പല സർവകലാശാലകളിൽ നടത്തിയ പഠനങ്ങൾ അധികരിച്ചാണ് ആരോഗ്യമന്ത്രാലയത്തിന്റെ പ്രസ്‌താവന.