കൊവിഡ് കേസുകളിൽ 46 ശതമാനവും ഒമിക്രോൺ മൂലം, ഡൽഹി സാമൂഹിക വ്യാപനത്തിന്റെ വക്കിൽ

വ്യാഴം, 30 ഡിസം‌ബര്‍ 2021 (12:22 IST)
ഡൽഹിയിലെ കൊവിഡ് കേസുകളിൽ 46 ശതമാനവും ഒമിക്രോൺ വകഭേദം മൂലമെന്ന് ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ. ജനിതക ശ്രേണീകരണ പരിശോധനയുടെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ പ്രസ്‌താവന.
 
വിദേശത്ത് ‌യാത്ര ചെയ്യാത്തവർക്കും ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുൺ. സാമൂഹിക വ്യാപനത്തിലേക്ക് സംസ്ഥാനം നീങ്ങുന്നുവെന്നതിന്റെ സൂചനയാണിത് മന്ത്രി പറഞ്ഞു. ആകെ 115 സാമ്പിളുകൾ ജനിതകശ്രേണികരണത്തിന് വിധേയമാക്കിയപ്പോൾ ഇതിൽ 46 ശതമാനം കേസുകളിലും ഒമിക്രോൺ സ്ഥിരീകരിച്ചതായും മന്ത്രി പറഞ്ഞു.
 
അതേസമയം കൊവിഡ് കേസുകളിൽ 85 ശതമാനത്തിന്റെ വർധനവാണ് ഇന്നലെ ഡൽഹിയിൽ ഉണ്ടായത്. 923 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതിന് തൊട്ടുമുൻപത്തെ ദിവസം ഇത് 496 പേർക്കായിരുന്നു.‌ ഒമിക്രോൺ വ്യാപനസാധ്യത കണക്കിലെടുത്ത് നഗരത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍