ഇത് മൂന്നാം തരംഗത്തിന്റെ തുടക്കമോ? ആശങ്കയില്‍ രാജ്യം; കോവിഡ് കേസുകള്‍ ഉയരുന്നു

വ്യാഴം, 30 ഡിസം‌ബര്‍ 2021 (13:28 IST)
ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നതിനൊപ്പം രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണവും കൂടുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയരാന്‍ തുടങ്ങിയിരിക്കുന്നത്. മൂന്നാം തരംഗത്തിന്റെ തുടക്കമാണ് ഇപ്പോഴത്തെ കോവിഡ് കേസുകളുടെ എണ്ണത്തില്‍ നിന്ന് വ്യക്തമാകുന്നതെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ 24 മണിക്കൂരിനിടെ രാജ്യത്ത് 13,154 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മുന്‍ ദിവസത്തെക്കാള്‍ 45 ശതമാനം അധികമാണ് പുതിയ രോഗികളുടെ എണ്ണം. 1.01% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍