കടുത്ത ക്ഷീണം തോന്നും, മറ്റ് ലക്ഷണങ്ങളില്ല; ഒമിക്രോണ്‍ വകഭേദത്തെ കുറിച്ച് കൂടുതല്‍ അറിയാം

ചൊവ്വ, 30 നവം‌ബര്‍ 2021 (10:14 IST)
കോവിഡ് വകഭേദമായ ഒമിക്രോണ്‍ ബാധിച്ചവരില്‍ വലിയ രീതിയില്‍ ഹോസ്പിറ്റലൈസേഷന്‍ ഉണ്ടായിട്ടില്ലെന്ന് ദക്ഷിണാഫ്രിക്കയിലെ ആരോഗ്യവിദഗ്ധര്‍. രോഗികളുടെ എണ്ണം കൂടുതല്‍ ആണെങ്കിലും ആശുപത്രിയില്‍ ചികിത്സ തേടേണ്ടിവരുന്നവരുടെ എണ്ണം കുറവാണെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടി. അതിവേഗം വ്യാപിക്കാനുള്ള കഴിവ് ഒമിക്രോണിനുണ്ടെന്നാണ് പ്രാഥമിക നിഗമനം. രോഗികള്‍ക്ക് കടുത്ത ശരീര ക്ഷീണം അനുഭവപ്പെടും. മറ്റ് രോഗലക്ഷണങ്ങള്‍ കുറവാണ്. നേരിയ ലക്ഷണങ്ങളാണ് രോഗികളില്‍ കാണുന്നത്. ശരീരക്ഷീണവും തൊണ്ടയില്‍ പോറല്‍ പോലെ അനുഭവപ്പെടുന്നതുമാണ് പ്രധാനമായും ഒമിക്രോണ്‍ ബാധിച്ച രോഗികളില്‍ കാണുന്ന ലക്ഷണങ്ങള്‍. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍