ചൈനയിൽ പടരുന്ന ഒമിക്രോൺ ബിഎഫ് 7 ഇന്ത്യയിലും സ്ഥിരീകരിച്ചു, വ്യാപനശേഷി കൂടിയ വകഭേദം

ബുധന്‍, 21 ഡിസം‌ബര്‍ 2022 (18:14 IST)
ചൈനയിൽ പടർന്നുപിടിക്കുന്ന കൊറോണ വൈറസിൻ്റെ ഒമിക്രോൺ ബിഎഫ് 7 വകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ചു. ഗുജറാത്തിൽ രണ്ട് കേസും ഒഡീഷയിൽ ഒരു കേസുമാണ് സ്ഥിരീകരിച്ചത്. പനി,ചുമ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
 
പുതിയ വകഭേദം സ്ഥിരീകരിച്ചതിന് പിന്നാലെ രാജ്യത്തെ വിമാനത്താവളങ്ങളിൽ പരിശോധന ആരംഭിച്ചു. വിദേശത്ത് നിന്നെത്തുന്നവരിൽ ആർക്കെങ്കിലും കൊവിഡ് സ്ഥിരീകരിക്കുകയാണെങ്കിൽ മറ്റുള്ളവരെ പരിശോധിക്കുകയും നിരീക്ഷണത്തിലേക്ക് മാറ്റുകയും ചെയ്യുന്ന നടപടികൾ കേന്ദ്രം വീണ്ടും ആരംഭിച്ചു.
 
രാജ്യത്ത് കൊവിഡ് പ്രതിഷേധം ശക്തമാക്കുന്നതിനായി പൊതുയിടങ്ങളിൽ മാസ്ക് ധരിക്കണമെന്ന് നിർദേശമുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍