കൊറോണ വൈറസിന് പുതിയ വകഭേദം, നിലവിലുള്ള വാക്‌സിനുകൾ ഫലപ്രദമാകില്ലെന്ന് റിപ്പോർട്ട്

ചൊവ്വ, 31 ഓഗസ്റ്റ് 2021 (14:40 IST)
കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി റിപ്പോർട്ട്. സി.1.2 എന്ന വകഭേദമാണ് കണ്ടെത്തിയത്. അതിവേഗം പടരാൻ ശേഷിയുള്ള അതീവ അപകടകാരിയായ വകഭേദമാണ് ഇതെന്ന് ഗവേഷകർ പറയുന്നു. ന്യൂസിലൻഡ് ഇംഗ്ലണ്ട് അടക്കം എട്ട് രാജ്യങ്ങളിലാണ് പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്.
 
ദക്ഷിണാഫ്രിക്കയിൽ ഈ വർഷം മെയിലാണ് പുതിയ വകഭേദം ആദ്യമായി റിപ്പോർട്ട് ചെയ്‌തത്. നിലവിൽ ഉള്ള വാക്‌സിനുകൾ പുതിയ വകഭേദത്തിന് ഫലപ്രദമാവില്ലെന്നാണ് സൂചന. ദക്ഷിണാഫ്രിക്കയെ കൂടാതെ ചൈന, പോർച്ചുഗൽ, ന്യൂസീലൻഡ്, ഇംഗ്ലണ്ട്, മൗറീഷ്യസ്, ഹോങ്കോങ് എന്നിവിടങ്ങളിലാണ് ഇതുവരെ ഈ വകഭേദം കണ്ടെത്തിയിട്ടുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍