കൊവിഡ് ബാധിതരായ മൂന്നിലൊരാൾക്കും തലച്ചോറിൽ നേരിയ തകരാറുകളെന്ന് പുതിയ പഠനം

വെള്ളി, 30 ഒക്‌ടോബര്‍ 2020 (14:21 IST)
കൊവിഡ് ബാധിതരായ മൂന്നിലൊന്ന് പേർക്കും തലച്ചോറിന്റെ മുൻഭാഗത്ത് ചെറിയ തോതിൽ തകരാറുകൾ ഉണ്ടാവുന്നതായി പഠനം.കോവിഡും നാഡീസംബന്ധമായ തകരാറുകളും തമ്മിലുള്ള ബന്ധത്തിലേക്ക് വെളിച്ചം വീശുന്നതാണ് പുതിയ പഠനം. ബന്ധം സ്ഥാപിക്കുന്ന 80 ഓളം പഠനങ്ങളാണ് യൂറോപ്യന്‍ ജോണല്‍ ഓഫ് എപിലെപ്‌സിയില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
 
തലച്ചോറിന്റെ മുന്‍ഭാഗങ്ങളില്‍ പ്രതികരണം കുറയുന്നതുപോലുള്ള ലക്ഷണങ്ങളാണ് ഇ.ഇ.ജിയില്‍ പൊതുവില്‍ കാണാന്‍ കഴിയുന്നത്.  മൂക്കിലൂടേയോ വായിലൂടെയോ ആണ് കൊറോണ വൈറസ് ശരീരത്തിനകത്തേക്ക് പ്രവേശിക്കുന്നത്. തലച്ചോറിന്റെ മുൻഭാഗം ഈ വൈറസ് പ്രവേശന മേഖലയ്ക്ക് സമീപത്താണ്. അതിനാലാവാം  വൈറസ് തലച്ചോറിനെ ഇത്തരത്തില്‍ ബാധിക്കുന്നത് എന്നാണ് സൂചന. അതേസമയം ഈ വിഷയത്തിൽ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും പഠനത്തിൽ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍