മുംബൈ എയര്‍പോര്‍ട്ടില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പിഴ 1000 രൂപ

ശ്രീനു എസ്

ഞായര്‍, 4 ഏപ്രില്‍ 2021 (16:15 IST)
മുംബൈ എയര്‍പോര്‍ട്ടില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പിഴ 1000 രൂപ. ആളുകള്‍ തുടരെ കൊവിഡ് ലംഘനം നടത്തുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ഛത്രപതി ശിവജി മഹാരാജ് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ ഇത്തരമൊരു നടപടി സ്വീകരിക്കാന്‍ കാരണം. 
 
മാസ്‌ക് ധരിക്കാത്തവര്‍ക്കും സാമൂഹിക അകലം പാലിക്കാത്തവര്‍ക്കുമാണ് പിഴ. മഹാരാഷ്ട്രയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ അരലക്ഷത്തോട് അടുത്തിരിക്കുന്ന സമയത്താണ് അധികൃതര്‍ ഇത്തരമൊരു നടപടിയിലേക്ക് നീങ്ങിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍