കൊറോണ നിയന്ത്രണത്തിന്റെ ഭാഗമായി ലത്തീൻ സഭ ഈ മാസം വരുന്ന പെസഹാ, ഈസ്റ്റർ, ദു:ഖവെള്ളി വിശേഷങ്ങളിലെ പ്രത്യേക ചടങ്ങുകളിൽ നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചു. സർക്കാരും നിയമ വ്യവസ്ഥയും അനുശാസിക്കുന്ന നിയന്ത്രണങ്ങളിൽ സഭാംഗങ്ങൾ സഹകരിക്കണമെന്ന് സഭ ആവശ്യപ്പെട്ടു.
ഈ തിരുകർമ്മങ്ങളിൽ വൈദികനുൾപ്പെടെ അഞ്ച് പേര് മാത്രമേ ഒരേ സമയം പങ്കെടുക്കാവൂ എന്നാണ് നിഷ്കര്‍ഷിച്ചിരിക്കുന്നത്. തിങ്കളാഴ്ച നടക്കാനിരിക്കുന്ന തൈല പരികർമ്മ പൂജ ഉണ്ടായിരിക്കുന്നതല്ല. അതിനൊപ്പം ഓശാന ഞായർ, കുരുത്തോല വിതരണം എന്നിവയും വേണ്ടെന്നു വച്ചിട്ടുണ്ട്.