ഇന്ത്യയില്‍ വീണ്ടും സജീവ കൊവിഡ് കേസുകള്‍ ഇരുപതിനായിരത്തിലേക്ക്

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 2 ജൂണ്‍ 2022 (11:24 IST)
രാജ്യത്ത് കൊവിഡ് കുതിക്കുന്നതിന്റെ സൂചന. പുതിയതായി രോഗം സ്ഥിരീകരിച്ചത് 3,712 പേര്‍ക്കാണ്. കൂടാതെ കഴിഞ്ഞ മണിക്കൂറില്‍ 2,584 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. അതേസമയം 24 മണിക്കൂറിനിടെ കൊവിഡ് മൂലം അഞ്ചുപേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 
 
നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍  കഴിയുന്നവരുടെ എണ്ണം 19,509 ആയി. ഇതുവരെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത് 524641 പേരാണ്. 193.70 കോടിയിലധികം പേര്‍ കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍