രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 4,868 ഒമിക്രോണ്‍ കേസുകള്‍

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 12 ജനുവരി 2022 (10:05 IST)
രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ രണ്ടുലക്ഷത്തിലേക്ക് അടുക്കുന്നു. ഇന്ന് 1,94,720 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം കഴിഞ്ഞ മണിക്കൂറുകളില്‍ 60,405 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. കഴിഞ്ഞ മണിക്കൂറുകളില്‍ രോഗം മൂലം 442 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 
 
നിലവില്‍ 9,55,319 പേരാണ് രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.05 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ഇതുവരെ 4,868 ഒമിക്രോണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍