രാജ്യത്ത് 45,083 പേർക്ക് കൂടി കൊവിഡ്, പ്രതിദിനകണക്കിൽ നേരിയ കുറവ്

ഞായര്‍, 29 ഓഗസ്റ്റ് 2021 (13:12 IST)
രാജ്യത്ത് പ്രതിദിന കൊവിഡ് കണക്കുകളിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,083 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 460 മരണമാണ് റിപ്പോർട്ട് ചെയ്‌തത്. 
 
35,840 പേര്‍ രോഗമുക്തി നേടി. നിലവില്‍ 3,68,558 സജീവകേസുകളാണ് ഉള്ളത്. 97.53 ശതമാനമാണ് രോഗമുക്തി നിരക്ക്. 17,55,327 സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 73.85 ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്തു. ഇതോടെ രാജ്യത്ത് ഇതുവരെ വാക്‌സിൻ ലഭിച്ചവരുടെ എണ്ണം 63 കോടിയായി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍