ഇറ്റലിയിൽനിന്നുമെത്തിയ 17 പേർ ഐസൊലേഷനിലേക്ക്, ഇന്ന് ലഭിച്ച അഞ്ച് ഫലങ്ങളും നെഗറ്റീവ്

ബുധന്‍, 11 മാര്‍ച്ച് 2020 (16:59 IST)
ഇറ്റലിയിൽനിന്നും നെടുമ്പാശേരിയിലെത്തിയ സംഘത്തിലെ 17 പേരെ കളമശേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്നാണ് 17 പേരെ നിരീക്ഷണത്തിനായി ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയത്. 35 പേരെ വീടുകളിലേയ്ക്ക് അയക്കും. ഇവർ 28 ദിവസം ക്വറന്റൈനിൽ തുടരണം   
 
ഇറ്റലിയിയിൽനിന്നും 52 പേരാണ് ഇന്ന് പുലർച്ചെ മൂന്ന് വിമാനങ്ങളിലായി നെടുമ്പാശേരിയിൽ എത്തിയത്. രണ്ട് കുട്ടികളും രണ്ട് ഗർഭിണികളും സംഘത്തിൽ ഉണ്ടായിരുന്നു. ഇവരെ ആദ്യം ആലുവ ജില്ലാ ആശുപത്രിയിലേക്കാണ് മാറ്റിയത്. എല്ലാവരുടെയും സാംപിളുകൾ ശേഖരിച്ച് പരിശോധനക്ക് അയച്ചിട്ടുണ്ട്. അതേസമയം ഇന്ന് വൈകിട്ട് ലഭിച്ച അഞ്ച് പരിശോധാനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. പത്തനംതിട്ടയിൽനിന്നും അയച്ച സാംപിളുകളിലാണ് രോഗ ബാധയില്ലെന്ന് കണ്ടെത്തിയത്. 
 
കൊറോന ബാധയെ തുടർന്ന് എറണാകുളത്ത് ചികിത്സയിൽ കഴിയുന്ന കുട്ടിയുടെയും മാതാപിതാക്കളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. എന്നാൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന പത്തനംതിട്ട റാന്നി സ്വദേശിയായ വൃദ്ധയുടെ നില ആശങ്കാജനകമാണ്. ഹൃദയസംബന്ധമായ അസുഖങ്ങൾ ഉള്ളതാണ് രോഗം മൂർഛിക്കാൻ കാരണം. 92 കാരനായ ഇവരുടെ ഭർത്താവും പ്രത്യേക നിരീക്ഷണത്തിലാണ്. ഇറ്റലിയിൽനിന്നും എത്തി വൈറസ് ബാധ സ്ഥിരീകരിച്ച റാന്നി സ്വദേശിയുടെ മാതാപിതാക്കളാണ് ഇരുവരും  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍