കൊറോണ സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് ആശ്വാസമായി ഗൂഗിള്‍

ശ്രീനു എസ്

ചൊവ്വ, 28 ജൂലൈ 2020 (14:58 IST)
അടുത്ത ജൂലൈവരെ തങ്ങളുടെ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലിചെയ്യാനുള്ള അനുമതി നല്‍കി ഗൂഗിള്‍. ഗൂഗിളിന്റെ സിഇഒ സുന്ദര്‍ പിച്ചെ സ്വയമെടുത്ത തീരുമാനമാണിതെന്നാണ് ലഭിക്കുന്ന വിവരം. രണ്ടുലക്ഷത്തോളം വരുന്ന കരാര്‍ ജീവനക്കാര്‍ക്കാണ് ഈ അവസരം ഉള്ളത്. വാള്‍സ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
 
ഗൂഗിളിന്റെ ഈ തീരുമാനം മറ്റു വന്‍കിട കമ്പനികളെ അവതാളത്തിലാക്കിയിട്ടുണ്ട്. അടുത്ത ജനുവരിയില്‍ ജോലിക്കായി കമ്പനിയില്‍ എത്തണമെന്നാണ് പലകമ്പനികളും ജീവനക്കാരോട് അറിയിച്ചിരിക്കുന്നത്. ഗൂഗിളിന്റെ ആസ്ഥാനമായ അമേരിക്കയില്‍ പ്രതിദിനം 70000ത്തോളം കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗൂഗിള്‍ തുടക്കത്തില്‍ ഏര്‍പ്പെടുത്തിയ വര്‍ക്ക് ഫ്രം ഹോം ജൂലൈയില്‍ അവസാനിക്കാനിരിക്കയാണ് തീരുമാനം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍