ഒമിക്രോണിന് തീവ്രതയും രോഗലക്ഷണങ്ങളും കുറവാണെന്ന് പറയാന്‍ തെളിവുകളില്ല; യുകെ പഠനം ഇങ്ങനെ

ചൊവ്വ, 21 ഡിസം‌ബര്‍ 2021 (10:20 IST)
ഡെല്‍റ്റ വകഭേദത്തേക്കാള്‍ തീവ്രത ഒമിക്രോണിന് കുറവാണെന്നതിന് തെളിവുകളൊന്നുമില്ലെന്ന് യുകെയില്‍ നടത്തിയ ഒരു പഠനം കണ്ടെത്തിയതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. കൊറോണ വൈറസിന്റെ പുതിയ വകഭേദം നേരത്തെ കോവിഡ് വന്നവരിലും രണ്ട് വാക്‌സിന്‍ ഡോസുകള്‍ സ്വീകരിച്ചവരിലും ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കില്ലെന്നും ഈ പഠനത്തില്‍ പറയുന്നു. യുകെയിലെ ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ ഡെല്‍റ്റ വകഭേദത്തേക്കാള്‍ 5.4 മടങ്ങ് കൂടുതലാണ് ഒമിക്രോണ്‍ വകഭേദത്തില്‍ വീണ്ടും അണുബാധ ഉണ്ടാകാനുള്ള സാധ്യതയെന്നും പറയുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍