കൊവിഡ് വാക്‌സിന്‍ ഒക്ടോബറില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുമെന്ന് ഓക്‌സ്‌ഫോഡ് സര്‍വകലാശാല. ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാതാക്കളായ പുണെയിലെ സീറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇക്കാര്യം അറിയിച്ചത്.
ഏഴ് ആഗോള ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്കൊപ്പം സീറം ഇന്‍സ്റ്റിറ്റ്യൂട്ടും ഓക്‌സ്‌ഫോര്‍ഡിന്‍റെ കോവിഡ് വാക്സിന്‍ നിര്‍മാണത്തില്‍ പങ്കാളിയാണ്.
ഡോസിന് 1000 രൂപയായിരിക്കും ഇന്ത്യയില്‍ വില. പ്രതിമാസം 50 ലക്ഷം ഡോസ് വീതം ആറുമാസം ഉല്‍പാദിപ്പിക്കാന്‍ കഴിയും. ഇന്ത്യയിലും വാക്സിന്റെ ക്ലിനിക്കല്‍ ട്രയല്‍ മേയില്‍ തുടങ്ങും.
കോവിഡ് വാക്സിനുമേല്‍ പേറ്റന്റ് എടുക്കില്ലെന്നും രാജ്യത്തും പുറത്തും എല്ലാവര്‍ക്കും ഉല്‍പാദിപ്പിക്കാനും വില്‍ക്കാനും അനുവദിക്കുമെന്നും സീറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ ആദര്‍ പൂനവാല പറഞ്ഞു.
മൂന്നാഴ്ചക്കകം വാക്സിന്‍ നിര്‍മാണം തുടങ്ങി ട്രയല്‍ വിജയകരമായാലുടന്‍ ആവശ്യത്തിന് ഡോസ് ലഭ്യമാക്കാനാണ് സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പദ്ധതി.