എന്തുകൊണ്ട് കൊവിഡ് രോഗികളില്‍ മണം അറിയാന്‍ സാധിക്കുന്നില്ല?

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 3 ഫെബ്രുവരി 2022 (15:19 IST)
കൊവിഡ് ബാധിതരില്‍ മണം അറിയാനുള്ള കഴിവ് ഇല്ലാതാകുന്നത് സാധാരണമാണ്. നേരത്തേ കൊവിഡ് തലച്ചോറിലെ കോശങ്ങളെ ബാധിക്കുന്നതും തലവേദന, വിഷാദം എന്നിവ ഉണ്ടാക്കുന്നതും സംബന്ധിച്ച പഠനങ്ങള്‍ വന്നിരുന്നു. കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് മണം അറിയാന്‍ പറ്റാത്തതിനെ കുറിച്ച് പഠനം നടത്തിയത്. 
 
സാര്‍സ്‌കോവ്-2 അണുബാധ മൂക്കിലെ നെര്‍വുകളിലെ ഉപരിതലത്തില്‍ കാണുന്ന ഓള്‍ഫാക്ടറി റിസപ്‌റ്റേഴ്‌സിനെ ബാധിക്കുന്നതുകൊണ്ടാണ് മണം അറിയാന്‍ സാധിക്കാത്തത്. കൊറോണ വൈറസ് മനുഷ്യ ശരീരത്തിലെ ഒരു ശതമാനം കോശങ്ങളെ ബാധിക്കുമ്പോള്‍ നിരവധി അവയവങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും പഠനം പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍