സംസ്ഥാനത്ത് 1985 പേര്‍ക്കുകൂടി കൊവിഡ്

ജോര്‍ജി സാം

ചൊവ്വ, 23 മാര്‍ച്ച് 2021 (18:25 IST)
സംസ്ഥാനത്ത് 1985 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 57425 സാമ്പിളുകള്‍ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.46.
 
ഇക്കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പത്ത് മരണങ്ങള്‍ കൊവിഡ് മൂലം സംഭവിച്ചതാണെന്ന് ചൊവ്വാഴ്‌ച സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 4517 ആയി.
 
ദക്ഷിണാഫ്രിക്ക, യുകെ, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നുവന്ന ആര്‍ക്കും കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. രോഗബാധിതരായി ചികിത്‌സയിലായിരുന്ന 2172 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍