പത്തനംതിട്ടയില്‍ 47 ദിവസമായി ചികിത്സയിലായിരുന്ന സ്‌ത്രീയുടെ കൊവിഡ് ഫലം നെഗറ്റീവായി

ഗേളി ഇമ്മാനുവല്‍

വെള്ളി, 24 ഏപ്രില്‍ 2020 (14:58 IST)
കൊവിഡ് രോഗംമൂലം 47 ദിവസം ചികിത്സയിലായിരുന്ന യുവതിയുടെ പരിശോധനാ ഫലം നെഗറ്റീവായി. നിലവില്‍ ഇവരെ ആശുപത്രിയില്‍ നിന്നുമാറ്റുന്ന കാര്യത്തില്‍ തീരുമാനമായില്ല. തുടര്‍ച്ചയായ രണ്ട് പരിശോധനാഫലങ്ങളും ഇവര്‍ക്ക് നെഗറ്റീവായിട്ടുണ്ട്. നേരത്തേ ഇവരെ 22 തവണ പരിശോധനയ്ക്ക് വിധേയമാക്കിയതില്‍ 19 എണ്ണവും പോസിറ്റീവായിരുന്നു.
 
ഇറ്റലിയില്‍ നിന്നെത്തിയ രോഗബാധിതരായ കുടുംബത്തില്‍ നിന്നാണ് ഇവര്‍ക്ക് കൊവിഡ് വന്നത്. കൂടാതെ ഇന്ന് പത്തനംതിട്ടയില്‍, വിദേശത്തുനിന്നെത്തിയ കൊവിഡ് ബാധിതരായ രണ്ടുപേര്‍ക്കുകൂടി രോഗം ഭേദമായി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍