കോഴിക്കോട് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന നാല് പേര്‍ കൂടി ഇന്ന് രോഗമുക്തി നേടിയതോടെ കോഴിക്കോട് ജില്ല പൂര്‍ണ കോവിഡ് മുക്ത ജില്ലയായി. കോടഞ്ചേരി മൈക്കാവ് സ്വദേശിനി ആരോഗ്യ പ്രവര്‍ത്തക, വടകര, കണ്ണൂര്‍ സ്വദേശിനികളായ ഹൗസ് സര്‍ജന്റ്സ്, തമിഴ്നാട് സ്വദേശി എന്നിവരാണ് ഇന്ന് രോഗമുക്തരായത്.