രാജ്യത്ത് 15 വയസ്സിൽ താഴെയുള്ള കുട്ടികളിലെ കൊവിഡ് കേസുകൾ ഉയരുന്നതിൽ മാതാപിതാക്കൾ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വിദഗ്ധർ. കൊവിഡ് കേസുകളിലെ വർധനവിനെ നിസാരമായി എടുക്കരുതെന്നും പ്രമേഹം,ആസ്ത്മ,ഹൃദ്രോഗം എന്നിവയുള്ള കുട്ടികളുടെ ആരോഗ്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും വിദഗ്ധർ പറയുന്നു.
ഉയർന്ന പനി,ചുമ,തലവേദന,ശരീരവേദന,ക്ഷീണം,മൂക്കൊലിപ്പ് തുടങ്ങിയ ലക്ഷണങ്ങളാണ് കൊവിഡുമായി ബന്ധപ്പെട്ട് കുട്ടികളിൽ കാണുന്നത്. ഈ ലക്ഷണങ്ങൾ ഫ്ളു,അഡെനോവൈറസ് എന്നീ ലക്ഷണങ്ങളുമായി സാമ്യമുള്ളതിനാൽ പരിശോധന വഴിയെ കൊവിഡ് സ്ഥിരീകരിക്കാനാകു. കൊവിഡ് ലക്ഷണങ്ങളുമായി ബന്ധപ്പെട്ട് ചികിത്സ തേടുന്ന കുട്ടികളുടെ എണ്ണം കഴിഞ്ഞ ഒരാഴ്ചയായി വർധിച്ചിട്ടുണ്ടെന്നാണ് കണക്കുകളിൽ വ്യക്തമാകുന്നത്.