കേരളത്തില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയിട്ടില്ല; പഠനം

തിങ്കള്‍, 2 ഓഗസ്റ്റ് 2021 (07:37 IST)
കേരളത്തില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്താനായിട്ടില്ലെന്ന് സി.എസ്.ഐ.ആര്‍. പഠനസംഘത്തിന്റെ റിപ്പോര്‍ട്ട്. സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെയാണ് പുതിയ പഠന റിപ്പോര്‍ട്ട്. കേരളത്തില്‍ കോവിഡ് വ്യാപനം കൂടാന്‍ കാരണം പുതിയ വകഭേദം ആണെന്ന് ആരോഗ്യവിദഗ്ധര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഡെല്‍റ്റ വകഭേദം തന്നെയാണ് കേരളത്തിലും കാണുന്നതെന്ന് സി.എസ്.ഐ.ആര്‍. പഠനത്തില്‍ പറയുന്നു. ഡെല്‍റ്റയ്ക്ക് ശേഷം പുതിയ വകഭേദം സംസ്ഥാനത്ത് കണ്ടെത്തിയിട്ടില്ലെന്നാണ് ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ജൂണിലും ജൂലായ് ആദ്യവാരവും കേരളത്തിലെ 14 ജില്ലകളില്‍നിന്നായി 835 സാംപിളുകള്‍ പരിശോധിച്ചതില്‍ 753-ഉം ഡെല്‍റ്റ (ബി.1.617.2) വകഭേദമാണ്. ബാക്കിയുള്ളവയും നേരത്തേ കണ്ടെത്തിയിട്ടുള്ള വകഭേദങ്ങളാണ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍