ശ്മശാനം ഒരു മായാ കമാനം

ചൊവ്വ, 17 മെയ് 2011 (15:21 IST)
PRO
PRO
ഭൂമി ഒരു ശ്മശാനമാകുന്നു...
കാലം കടഞ്ഞെടുത്തത്
അഗ്നിയില്‍ ചുട്ടെടുത്തത്
ജലത്തില്‍ മുക്കിയെടുത്തത്

വ്യക്തി ഒരു ശ്മശാനമാകുന്നു...
സങ്കല്‍പ്പങ്ങള്‍ നെയ്തെടുത്തത്
നൊമ്പരങ്ങളില്‍ ചുട്ടെടുത്തത്
അനുഭവങ്ങളില്‍ മുക്കിയെടുത്തത്

സമൂഹവും ശ്മശാനമാകുന്നു...
പൈതൃകങ്ങള്‍ കോര്‍ത്തെടുത്തത്
ബന്ധങ്ങളില്‍ ചുട്ടെടുത്തത്
വിശ്വാസങ്ങളില്‍ മുക്കിയെടുത്തത്

മാസ്മരിക മായാ കമാനം
മാത്രമാണു ശ്മശാനം
ശ്മശാനങ്ങളുടെ ശ്മശാനമോ?
ഈശ്വരസന്നിധാനവും...!

വെബ്ദുനിയ വായിക്കുക