മണിക്കൊപ്പം അഭിനയിക്കാന്‍ നടിമാര്‍ മടിച്ചതിന് കാരണം അദ്ദേഹത്തിന്റെ നിറം മാത്രമായിരുന്നില്ല; വെളിപ്പെടുത്തലുമായി വിനയന്‍!

ഞായര്‍, 9 ഒക്‌ടോബര്‍ 2016 (12:12 IST)
കലാഭവന്‍ മണിക്കൊപ്പം അഭിനയിക്കാന്‍ മലയാളത്തിലെ നടിമാര്‍ തയ്യാറാകാത്തതിന് കാരണം അദ്ദേഹത്തിന്റെ നിറമായിരുന്നില്ലെന്ന വെളിപ്പെടുത്തലുമായി സംവിധായകന്‍ വിനയന്‍. താഴ്ന്ന ജാതിക്കാരനാണെന്ന കാരണത്താലാണ് അദ്ദേഹത്തോടൊപ്പം പലരും അഭിനയിക്കാതിരുന്നതെന്നും വിനയന്‍ വ്യക്തമാക്കി.
 
വിക്രമിനെ നായകനാക്കി വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. വിക്രമിനൊപ്പം അഭിനയിക്കാന്‍ അവസരം ചോദിച്ച് പല മുന്‍‌നിര നടിമാരും തന്റെ വീട്ടിലേക്ക് വന്നിരുന്നതായും വിനയന്‍ പറഞ്ഞു.  
 
മലയാള സിനിമയിലെ ദളിത് വിരുദ്ധതയാണ് ഇത് കാണിക്കുന്നതെന്നും വിനയന്‍ കുറ്റപ്പെടുത്തി. ഹാസ്യ നടനായും സഹനടനായും അഭിനയിച്ചിരുന്ന കലാഭവന്‍ മണി വിനയന്റെ ചിത്രത്തിലൂടെയാണ് നായകനായത്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കല്യാണ സൗഗന്ധികം, രാക്ഷസ രാജാവ്, കരിമാടിക്കുട്ടന്‍, ആകാശഗംഗ എന്നീ വിനയന്‍ ചിത്രങ്ങളില്‍ കലാഭവന്‍ മണി അഭിനയിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക