വിക്രമിൻ്റെ തേരോട്ടം ഇനി ഒടിടിയിൽ, റിലീസ് തീയ്യതി പുറത്ത്

ചൊവ്വ, 21 ജൂണ്‍ 2022 (17:34 IST)
കോളിവുഡിലെ സകല റെക്കോർഡുകളും കടപുഴക്കി വമ്പൻ വിജയമാണ് കമൽഹാസൻ ചിത്രം തിയേറ്ററിൽ നിന്ന് സ്വന്തമാക്കിയത്. നാലാമത്തെ ആഴ്ചയിലേക്ക് കടക്കുന്ന ചിത്രത്തിന് ഇപ്പോഴും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിൻ്റെ ഒടിടി റിലീസ് തീയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ്.
 
ജൂലൈ 8ന് ഡിസ്നി ഹോട്ട്സ്റ്റാറിലാകും ചിത്രം റിലീസ് ചെയ്യുക എന്നാണ് റിപ്പോർട്ടുകൾ. 98 കോടി രൂപയ്കാണ് ചിത്രത്തിൻ്റെ ഡിജിറ്റൽ അവകാശം ഡിസ്നി സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ടുകൾ. റിലീസിന് മുൻപ് തന്നെ വിക്രം ഒടിടി സാറ്റലൈറ്റ് റൈറ്റ് വഴി 200 കോടി ക്ലവിൽ ഇടം നേടിയിരുന്നു. കമൽഹാസന് പുറമെ ഫഹദ് ഫാസിൽ,വിജയ് സേതുപതി,സൂര്യ എന്നിവർ അണിനിരക്കുന്ന ചിത്രം 400 കോടിയിലേക്ക് കടക്കുന്നതിനിടെയാണ് ചിത്രത്തിൻ്റെ ഒടിടി റിലീസ് സബന്ധിച്ച വിവരങ്ങൾ പുറത്തുവരുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍