12 ദിവസം കൊണ്ട് 11 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് വിക്രം, കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്

ബുധന്‍, 15 ജൂണ്‍ 2022 (15:02 IST)
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത 'വിക്രം' വിജയമായി മാറി.കമല്‍ഹാസന്റെ ചിത്രം രണ്ടാഴ്ചകള്‍ക്ക് ശേഷവും പ്രദര്‍ശനം തുടരുകയാണ്.ആക്ഷന്‍ ഡ്രാമ 12-ാം ദിവസം 15 കോടിയിലധികം രൂപ സ്വന്തമാക്കി.
 
ചിത്രത്തിന്റെ മൊത്തത്തിലുള്ള കളക്ഷന്‍ 335 കോടി രൂപയ്ക്ക് മുകളിലായി.350 കോടി നേട്ടം വൈകാതെതന്നെ ചിത്രം പിന്നീടും. 11 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് വിക്രം തകര്‍ത്തു.യുകെയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ തമിഴ് ചിത്രം ഇതിനുമുമ്പ് 'എന്തിരന്‍' മാത്രമായിരുന്നു.12 ദിവസം കൊണ്ട് 11 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് വിക്രം മറികടന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍