'സുഹൃത്തായിട്ടും ഒരുമിച്ചൊരു സിനിമ സാധിച്ചത് ഇപ്പോഴാണ്',ഷാജു ശ്രീധറിനെ കുറിച്ച് ലാല്‍ ജോസ്

കെ ആര്‍ അനൂപ്

വ്യാഴം, 14 ജൂലൈ 2022 (12:57 IST)
ലാല്‍ ജോസ് സംവിധാനം ചെയ്ത സോളമന്റെ തേനീച്ചകള്‍ റിലീസിന് ഒരുങ്ങുകയാണ്. സിനിമയിലെ ഷാജു ശ്രീധര്‍ അവതരിപ്പിക്കുന്ന പോലീസ് കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്.സോളമന്റെ തേനീച്ചകള്‍ കോളേജ് പ്രമോഷന്‍ ജോലികള്‍ ഇന്നുമുതല്‍ ആരംഭിക്കും. കാസര്‍കോട് നിന്നാണ് തുടക്കം. ഇക്കാര്യം നടി വിന്‍സി അലോഷ്യസ് ആണ് അറിയിച്ചത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by VINCY.SONY.ALOSHIOUS. (@vincy_sony_aloshious)

'ഇത് ഞങ്ങടെ പോലീസ് സ്റ്റേഷനിലെ റൈറ്ററാണ്. കുഞ്ഞുമുഹമ്മദ്. ഷാജു ശ്രീധര്‍ ദീര്‍ഘകാല സുഹൃത്തായിട്ടും ഒരുമിച്ച് ഒരു സിനിമ സാധിച്ചത് ഇപ്പോഴാണ് . അതിന്റെ കൂടി സന്തോഷത്തോടെ ഈ ക്യാരക്ടര്‍ പോസ്റ്റര്‍ ഇവിടെ പങ്കുവയ്ക്കുന്നു'-ലാല്‍ ജോസ് കുറിച്ചു.
 
എല്‍ ജെ ഫിലിംസ് അവതരിപ്പിക്കുന്ന സിനിമയുടെ ഛായാഗ്രഹണം അജ്മല്‍ സാബു നിര്‍വഹിക്കുന്നു. പിജി പ്രഗീഷ് തിരക്കഥ ഒരുക്കുന്നു.ഗാനരചന - വിനായക് ശശികുമാര്‍, വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ, എഡിറ്റര്‍- രഞ്ജന്‍ എബ്രഹാം.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍