പ്രിയന്‍ സാറും ലാലേട്ടനും ചെയ്യുന്ന പടങ്ങള്‍ കണ്ടിട്ടാണ് ഞങ്ങളൊക്കെ സിനിമയില്‍ വന്നതെന്ന് ഷൈന്‍ പറയുന്നു.താളവട്ടം, ചിത്രം, ബോയിങ് ബോയിങ് തുടങ്ങിയ സിനിമകള്‍ തിയേറ്ററില്‍ പോയി കണ്ട ഓര്‍മ്മകളും താരത്തിന് മറക്കാനാകില്ല. ചിത്രമൊക്കെ കാണുന്ന സമയത്ത് എം.ജി. ശ്രീകുമാറാണ് ഈ പാട്ടുകള്‍ പാടിയിരിക്കുന്നതെന്ന് പറഞ്ഞാല്‍ അന്ന് താന്‍ വിശ്വസിക്കില്ലെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.