'അടുത്ത പടത്തിൽ ദീപിക പദുക്കോൺ നായിക, ഒരു ലവ് സോങ് കൂടി ഉണ്ടെങ്കിൽ ഞാൻ റെഡി': ചിരിപ്പിച്ച് ശരത് കുമാർ

നിഹാരിക കെ.എസ്

വ്യാഴം, 23 ഒക്‌ടോബര്‍ 2025 (12:06 IST)
പ്രദീപ് രംഗനാഥനും മലയാളത്തിൻറെ സ്വന്തം മമിത ബൈജുവും ഒന്നിച്ച ചിത്രമാണ് ഡ്യൂഡ്. ഒരു റൊമാന്റിക് ഫൺ എന്റർടൈനർ ആയി ഒരുങ്ങിയ സിനിമ തിയേറ്ററിൽ മികച്ച വിജയം നേടി മുന്നേറുകയാണ്. ചിത്രത്തിൽ ശരത് കുമാറും ഒരു വ്യത്യസ്ത ആവേശം അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ സിനിമയുടെ സക്സസ് മീറ്റിൽ നടൻ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്.
 
ഡ്യൂഡ് എന്ന സിനിമയിലെ വേഷം തനിക്ക് ചെയ്യാൻ ആകുമെങ്കിൽ ദീപിക പദുക്കോണിനെ നായികയാക്കി ഒരു ചിത്രത്തിൽ അഭിനയിക്കാൻ കഴിയുമെന്നും ശരത് കുമാർ തമാശ രൂപേണ പറഞ്ഞു. ശരത്കുമാർ ചെയ്ത കഥാപാത്രത്തിന് തിയേറ്ററിൽ നിറഞ്ഞ കൈയ്യടി ലഭിക്കുന്നുണ്ട്. 
 
'ഞാനും ഇപ്പോൾ ഒരു ഡ്യൂഡ് ആണ്. അടുത്ത സിനിമയിൽ ദീപിക പദുക്കോൺ നായികയായി ഒരു ലവ് സോങ് ഉണ്ടെങ്കിൽ ഞാൻ അഭിനയിക്കാൻ തയ്യാറാണ്. ഡ്യൂഡ് സിനിമയിലെ ക്യരക്ടർ എന്നെ കൊണ്ട് നിങ്ങൾക്ക് ചെയ്യിപ്പിക്കാൻ കഴിയുമെങ്കിൽ അതും നടക്കില്ലേ. ഐശ്വര്യാ റോയ്ക്ക് ഞാൻ ഭർത്താവായി അഭിനയിച്ചിട്ടുണ്ട്. നിങ്ങൾക്ക് ആരെ എന്റെ നായികയാക്കണം എന്ന് തോന്നുന്നുവോ അത് ചെയ്യാം, ഗാനം സായ് ചെയ്‌താൽ മതി,' ശരത് കുമാർ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍