ഞാന്‍ സാമ്പത്തിക ബുദ്ധിമുട്ടിലാണ്, ഷോപ്പ് ഉദ്ഘാടനങ്ങള്‍ കുറഞ്ഞതാണ് പ്രശനം ആയത് : സന്തോഷ് പണ്ഡിറ്റ്

കെ ആര്‍ അനൂപ്

വ്യാഴം, 20 ജനുവരി 2022 (11:50 IST)
തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലില്‍ നിരവധി ചാരിറ്റിക്കായുള്ള അപേക്ഷകള്‍ വരുന്നുണ്ടെന്ന് സന്തോഷ് പണ്ഡിറ്റ്.പക്ഷെ പുതുതായി ഒരു ചാരിറ്റിയും ഏറ്റെടുക്കുവാന്‍ പറ്റാത്ത രീതിയില്‍ സാമ്പത്തിക ബുദ്ധിമുട്ടിലാണെന്ന് നടന്‍ പറയുന്നു.
 
സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകള്‍
 
അല്പം വിഷമത്തോടെ ഒരു കാര്യം അറിയിക്കുന്നു . നിരവധി ചാരിറ്റിക്കായുള്ള അപേക്ഷകള്‍ എന്റെ Messenger ബോക്‌സില്‍ കെട്ടി കിടക്കുന്നു . ഭൂരിഭാഗം ആളുകളും ആവശ്യപ്പെടുന്ന കാര്യങ്ങള്‍ വളരെ സത്യമാണെന്നു ബോധ്യപ്പെടുന്നു . പക്ഷെ പുതുതായി ഒരു ചാരിറ്റിയും ഏറ്റെടുക്കുവാന്‍ പറ്റാത്ത രീതിയില്‍ ഞാന്‍ സാമ്പത്തിക ബുദ്ധിമുട്ടിലാണ് . പുതിയ സിനിമ റിലീസ് നീളുന്നതും , പുതിയ ചാനെല്‍ പ്രോഗ്രാമൊ, ഷോപ് ഉദഘാടനങ്ങള്‍ കുറഞ്ഞതാണ് പ്രശനം ആയത് . 
 
എന്നാല്‍ സഹായം ചോദിച്ചു വരുന്നവരോട് എന്റെ അവസ്ഥ പറയുമ്പോള്‍ പലരും വിശ്വസിക്കുന്നില്ല . അവര്‍ എഴുതിയ കാര്യങ്ങള്‍ ഞാന്‍ വിശ്വസിക്കാത്തതു കൊണ്ടാണ് സഹായം കിട്ടത്തതു എന്ന രീതിയില്‍ ചിന്തിച്ചു തെളിവ് സഹിതം വീണ്ടും വീണ്ടും അപേക്ഷ തരുന്നു .ചിലര്‍ കടമായിട്ടു എങ്കിലും തരുമോ എന്ന് വിഷമത്തോടെ ചോദിക്കുന്നു . എല്ലാവരുടേതും genuine case തന്നെയാണ്. എന്നാല്‍ എന്റെ നിസ്സഹായാവസ്ഥ ആണ് യഥാര്‍ത്ഥ പ്രശനം എന്ന് അറിയിക്കുന്നു . വര്ഷം ഇറങ്ങുന്ന ഒരു സിനിമ theatre പോയി ആളുകള്‍ കാണുമ്പോള്‍ കിട്ടുന്ന ചെറിയ വരുമാനത്തില്‍ ആണ് എല്ലാ കളിയും കളിക്കുന്നത് . പക്ഷെ അതിനു പരിമിതികള്‍ ഉണ്ടല്ലോ . കൂടെ സിനിമാ സംബന്ധമായ വീഡിയോ നിങ്ങള്‍ കാണുമ്പോള്‍ ഒരു കുഞ്ഞു പൈസ Youtube വരുമാനമായി കിട്ടും . അത്രേയുള്ളൂ .
 
പിന്നെ കഴിയുന്നതും ഇത്തിരി നിവൃത്തി ഉണ്ടെങ്കില്‍ ഞാന്‍ ഏറ്റെടുക്കുന്ന ചാരിറ്റികള്‍ ..
 
1) തീരെ പാവപെട്ടവരുടെ ചെറിയ വീടുകള്‍ തീ കത്തി പോവുകയോ , ഉരുള്‍ പൊട്ടലോ മറ്റു പ്രകൃതി ക്ഷോഭങ്ങള്‍ കാരണം തകര്‍ന്നു പോവുകയോ ചെയ്താല്‍ തത്കാലം അവര്‍ക്കു പിടിച്ചു നില്‍ക്കുവാന്‍ ചെറിയ സഹായങ്ങള്‍ .
2) merit ആയിട്ട് കോളേജ് വിദ്യാഭ്യാസം നടത്തുന്ന തീരെ കഷ്ടപ്പെടുന്ന കുട്ടികള്‍ക്ക് ഫീസ് അടക്കുവാന്‍ കുഞ്ഞു സഹായങ്ങള്‍ .
3) തീര്‍ത്തും പാവപെട്ട വീട്ടിലെ , ഊരുകളിലും , കോളനികളിലും താമസിക്കുന്ന സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പഠന സാമഗ്രികളും , ലാപ്‌ടോപ്പും . 
4) ജീവിതം തീര്‍ത്തും വഴിമുട്ടി നില്‍ക്കുന്ന സ്ത്രീകള്‍ക്ക് സ്വയം ജോലി ചെയ്തു ജീവിക്കുവാന്‍ ചെറിയ ഷോപ് ഇട്ടു കൊടുക്കുകയും , പശു , കോഴി കുഞ്ഞുങ്ങള്‍ , ആട് , തയ്യില്‍ മെഷീന്‍ വിതരണം etc ആണ് നേരില്‍ കാര്യങ്ങള്‍ ബോധ്യപ്പെട്ടാല്‍ അവിടെ പോയി ചെയ്തു കൊടുക്കുന്നത് . 
5) ജീവിത പ്രാരാബ്ധങ്ങള്‍ ഒറ്റയ്ക്ക് ഏറ്റെടുത്തു ജീവിക്കുന്ന പാവപെട്ട പുരുഷന്മാര്‍ക്ക് ഓട്ടോ റിക്ഷാ , ചെറിയ ഷോപ് ഇട്ടു കൊടുക്കുക ആണ് മറ്റൊന്ന് . 
6) ബാത്ത് റൂം ഇല്ലാതെ വിഷമിക്കുന്ന കുടുംബങ്ങള്‍ക്ക് അതിനു വേണ്ട സഹായങ്ങള്‍ നല്‍കുക .
7) national level/ state level തെരഞ്ഞെടുക്കപെട്ട പാവപെട്ട വീട്ടിലെ sports താരങ്ങള്‍ക്കു ചെറിയ സഹായങ്ങള്‍ etc. 
8 ) ഊരുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുവാന്‍ ചെറിയ സഹായങ്ങള്‍ . മറ്റു ചെറിയ സാമൂഹികമായ വിഷയങ്ങള്‍ ..
 
പക്ഷെ വലിയ ചികിത്സാ സഹായങ്ങളും , നാല്പതും അമ്പതും പവന്‍ വാങ്ങി കൊടുത്തു പെണ്‍കുട്ടികളെ കല്യാണം കഴിപ്പിച്ചു കൊടുത്തു വിടുന്ന സഹായങ്ങളും etc എന്റെ പരിധിക്കു പുറത്താണ് . അതിനാല്‍ അത്തരം കാര്യങ്ങള്‍ പരമാവധി ഏറ്റെടുക്കാറില്ല . 
 
എത്രയോ ചാരിറ്റികള്‍ വര്‍ഷങ്ങള്‍ ആയി pending ആണ് . എങ്കിലും കൈയ്യില്‍ പണം വല്ലതും കിട്ടുന്ന മുറക്ക് എല്ലാം തീര്‍ത്തു കൊടുക്കും . 
 
സഹകരിക്കുന്ന എല്ലാവര്ക്കും നന്ദി. ഒരു വൃക്ഷത്തെ നിലനിര്‍ത്തുന്നത് അതിന്റെ വേരുകളാണ് . അതുപോലെ followers ആണ് എന്റെയും ശക്തി . നിങ്ങള്‍ support ചെയ്യുന്നില്ലെങ്കില്‍ ഞാന്‍ ഇല്ല എന്നതാണ് സത്യം . തുടര്‍ന്നും എല്ലാ കൂട്ടുകാരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. 
 
പ്രണയ നിരീക്ഷണം , രാഷ്ട്രീയ നിരീക്ഷണം , സാമൂഹിക നിരീക്ഷണം , ക്രിക്കറ്റ് നിരീക്ഷണം അടക്കം പറയുമ്പോള്‍ , പച്ചക്കു നിലപാട് പറയുമ്പോള്‍ അത് കേട്ട് ആര്‍കെങ്കിലും എന്നോട് വിരോധം തോന്നിയിട്ടുണ്ടെങ്കില്‍ sorry . ഒരു കലാകാരന് മിനിമം സാമൂഹിക പ്രതിബന്ധത വേണം എന്ന് ചിന്തിക്കുന്നത് കൊണ്ടും , കൂട്ടുകാരുമായി ഒരു communication വേണം എന്നത് കൊണ്ടാണ് അങ്ങനെ ഒക്കെ നിരീക്ഷിച്ചത് എന്ന് എല്ലാവരും ഓര്‍ക്കുക .വെറുതെ ഒരു ഫോട്ടോ ഇട്ടു ലൈകും , ഷെയര്‍ വാങ്ങുന്നത് ഒരു പക്കാ വേസ്റ്റ് ആയിട്ടാണ് ഞാന്‍ കാണുന്നത്. സ്വന്തം birthday അടക്കമുള്ള വ്യക്തിപരമായ ഒരു വിശേഷവും പരമാവധി പങ്കു വെക്കുന്നത് വലിയ ഇഷ്ടവുമല്ല . കാരണം അതിലൂടെ സമൂഹത്തിനു ഒരു മെസ്സേജ് പോലും കിട്ടാനില്ല എന്നാണു ഞാന്‍ ചിന്തിക്കുന്നത് .
 
എല്ലാ കൂട്ടുകാരോടും ഒന്നേ പറയാനുള്ളൂ .. 'ഞാനുണ്ട് കൂടെ ... '
 
നന്ദി 
നമസ്‌കാരം 
 
by Santhosh Pandit (ഉരുക്കൊന്നുമല്ല , മഹാ പാവമാ ..)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍