'റിവെഞ്ച് ഓഫ് ദി നേര്‍ഡ്‌സ്, ലിസി മക്ഗുയര്‍' എന്നീ ചിത്രങ്ങളിലൂടെയും പരമ്പരകളിലൂടെയും ലോക പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ ഹോളിവുഡ് താരം റോബര്‍ട്ട് കരാഡിന്‍ അന്തരിച്ചു. 71 വയസ്സായിരുന്നു. രണ്ട് പതിറ്റാണ്ടോളമായി ബൈപോളാര്‍ ഡിസോര്‍ഡര്‍ എന്ന മാനസികാവസ്ഥയിലൂടെ കടന്നു പോവുകയായിരുന്നു അദ്ദേഹം. പോരാട്ടങ്ങള്‍ക്കൊടുവില്‍ അദ്ദേഹം സ്വയം ജീവനൊടുക്കുകയായിരുന്നു എന്ന് കുടുംബം അറിയിച്ചു.