Jailer 2: ജയ്‌ലർ 2വിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ച് രജനികാന്ത്; ആരാധകർ ആവേശത്തിൽ

നിഹാരിക കെ.എസ്

ബുധന്‍, 24 സെപ്‌റ്റംബര്‍ 2025 (16:20 IST)
കൂലിയുടെ പരാജയത്തിന് പിന്നാലെ പുറത്തിറങ്ങുന്ന രജനികാന്ത് സിനിമയാകും ജയ്‌ലർ 2. 2023 ൽ റിലീസ് ചെയ്ത ആദ്യ ഭാഗം വൻ വിജയമായിരുന്നു. 600 കോടിയലധികം നേടാൻ ജെയ്‌ലറിന് സാധിച്ചിരുന്നു. അതിനാൽ രണ്ടാം ഭാഗം കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.
 
കഴിഞ്ഞ ദിവസം ജെയ്‌ലർ 2വിന്റെ ചിത്രീകരണത്തിനായി രജനികാന്ത് പാലക്കാടെത്തിയിരുന്നു. താരത്തെ കാണാനായി ആരാധകർ തടിച്ചു കൂടിയിരുന്നു. ആരാധകരെ കാറിന്റെ സൺറൂഫിലൂടെ അഭിവാദ്യം ചെയ്യുന്ന രജനികാന്തിന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു. 
 
റിപ്പോർട്ടുകൾ പ്രകാരം ജെയ്‌ലർ 1വിന്റെ ക്ലൈമാക്‌സ് കേരളത്തിലാണ് ചിത്രീകരിച്ചത്. സിനിമയുടെ ബാക്കി ഭാഗങ്ങളിൽ ഇതിനോടകം ചിത്രീകരിച്ച് കഴിഞ്ഞു എന്നാണ് റിപ്പോർട്ട്. കേരളത്തിലെ ചിത്രീകരണത്തിന് പിന്നാലെ ചെന്നൈയിൽ മടങ്ങിയെത്തിയപ്പോഴാണ് രജനികാന്ത് ജെയ്‌ലർ 2വിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചത്. 2026 ജൂൺ 12 ന് ജെയ്‌ലർ 2 റിലീസാകുമെന്നാണ് രജനികാന്ത് അറിയിച്ചത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍