പുഷ്പ2 തിയേറ്ററുകളിലെത്താന്‍ ഇനി 50 ദിവസങ്ങള്‍ മാത്രം; ആവേശം കൊള്ളിക്കുന്ന പോസ്റ്ററുമായി അണിയറപ്രവര്‍ത്തകര്‍

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 17 ഒക്‌ടോബര്‍ 2024 (18:09 IST)
pushpa 2
പുഷ്പ ടു തിയേറ്ററുകളിലെത്താന്‍ ഇനി 50 ദിവസങ്ങള്‍ മാത്രം. സുകുമാറിന്റെ സംവിധാനത്തില്‍ 2021 ലാണ് പുഷ്പയുടെ ആദ്യഭാഗം തിയേറ്ററുകളില്‍ എത്തിയത്. ഇപ്പോള്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഡിസംബര്‍ ആറിനാണ് ചിത്രം തീയേറ്ററുകളില്‍ എത്തുന്നത്. സിനിമയെ കുറിച്ച് പുറത്തുവരുന്ന ഓരോ അപ്‌ഡേറ്റുകളും ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയും ആവേശവും സൃഷ്ടിക്കുന്നുണ്ട്.
 
ഒന്നാം ഭാഗത്തില്‍ അല്ലു അര്‍ജുന്‍ അവതരിപ്പിച്ച പുഷ്പയ്ക്ക് വില്ലനായി എത്തിയത് ഫഹദ് ഫാസില്‍ അവതരിപ്പിച്ചാണ് ഭന്‍വര്‍ സിംഗ് ആണ്. രണ്ടാം ഭാഗത്തില്‍ പുഷ്പയും ഭന്‍വര്‍ സിങ്ങുമായുള്ള പോരാട്ടമായിരിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. സിനിമയുടെ ആദ്യഭാഗം രണ്ട് ദേശീയപുരസ്‌കാരത്തിനും ഏഴ് സംസ്ഥാന പുരസ്‌കാരത്തിന് അര്‍ഹമായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍