വിനോദ് ഗുരുവായൂരിന്റെ വാക്കുകള്‍
മൂര്‍ഖന്‍ സിനിമ ഒരിക്കലും മറക്കില്ല.. പാവറട്ടി പെരുവല്ലൂര്‍ അമ്പാടി ടാക്കിസ്, അവിടെ ടിക്കറ്റ് കൌണ്ടറിലേക്ക് ഇടിച്ചു കയറി ടിക്കറ്റ് എടുത്തതും.. ജോഷി എന്ന പേര് കാണിച്ചപ്പോള്‍ തിയേറ്ററില്‍ വന്ന കരാഘോഷവും ഇന്നും കാതില്‍ മുഴങ്ങുന്നു. മെയിന്‍ സെന്ററില്‍ ഹിറ്റായ സിനിമയുടെ സംവിധായാകാന് ജനം നല്‍കിയ കയ്യടികള്‍.. പിന്നീട് നാളിതുവരെ നല്‍കിയ സൂപ്പര്‍ ഹിറ്റുകള്‍.. ഇന്ത്യന്‍ സിനിമയില്‍ ഇത്രയും ഹിറ്റുകള്‍ നല്‍കിയവര്‍ ഉണ്ടോ എന്നറിയില്ല
. എന്നാല്‍ ഇന്ന് ആ പ്രതിഭയൂടൊപ്പം സംസാരിക്കാനും... അടുത്ത് നില്‍ക്കാനും ഉള്ള ആ വലിയ ഭാഗ്യം ദൈവം എനിക്ക് തന്നു. സിനിമ മാത്രമാണ് ആ മനസ്സില്‍. എല്ലാ ചര്‍ച്ചയും സിനിമയുമായി ബന്ധപ്പെട്ടു മാത്രം. എല്ലാ സിനിമയും കഴിവതും ആദ്യ ദിവസങ്ങളില്‍ കാണും.. ഇഷ്ടമായാല്‍ ആ സംവിധായകനെ വിളിച്ചു അനുമോദിക്കും.. എന്നും വീട്ടിലെ തിയേറ്ററില്‍ ഒരു സിനിമ കണ്ടിരിക്കും.. ഭാഷ ഒരു പ്രശ്‌നമല്ല.ഇഷ്ടമായ സിനിമ നമ്മളെയും കാണിച്ചിരിക്കും. കാണാതെ കണ്ടു എന്ന് പറയുന്ന പരിപാടി നടക്കില്ല.. വിശദമായി അടുത്ത ദിവസം ചര്‍ച്ച ചെയ്യും..ഒരു അദ്ധ്യാപകനെ പോലെ എല്ലാം പറഞ്ഞു തരും. ഞാനൊരു സ്‌ക്രിപ്റ്റ് എഴുതിയാല്‍ ആദ്യം എത്തുന്നത് സിറിനടുത്തായിരിക്കും.. ഇഷ്ടമായില്ലെങ്കില്‍ ഒരു ദയയുമില്ലാത്ത ചീത്ത കേള്‍ക്കാം. അതിന്റെ പോരായ്മകള്‍ കൃത്യമായി പറഞ്ഞു തരും.. ഇതുപോലെ ആരാധിക്കുന്ന ഒരു മനുഷ്യനില്‍ നിന്നും ഇത്രയും കരുതല്‍... ഈയടുത്ത സമയത്താണ് സ്‌ക്രിപ്റ്റ്കള്‍ക്ക് വേണ്ടി ഞാന്‍ കൂടുതല്‍ സമയം എടുക്കുന്നത്. കുറച്ചു സംവിധായകര്‍ക്കു വേണ്ടി എഴുതുന്നു ഉണ്ട്. മുന്‍പ് എഴുതിയ സിനിമകള്‍ ഇങ്ങനെ ഉള്ള ഡിസ്‌കഷന്‍ കള്‍ക്ക് ഭാഗ്യമുണ്ടായിരുന്നെങ്കില്‍... എല്ലാത്തിനും ഒരു സമയമുണ്ട് അല്ലെ....സിനിമ ക്ക് വേണ്ടി മാത്രം ജനിച്ച ജോഷി സാറിന്റെ പാപ്പന്‍ അടുത്ത ദിവസം തിയറ്ററില്‍ എത്തുകയാണ്. സുരേഷ് ഗോപി ചേട്ടന്റെ ഏറ്റവും നല്ലവഷങ്ങളില്‍ മുന്‍പിലുണ്ടാവും ഈ സിനിമ.. ട്രൈലെര്‍ കണ്ടതിനേക്കാള്‍ ഒരുപാടു മുകളിലാണ് സിനിമ.. ഓരോ ഫ്രെമും പുതിയ സിനിമ വിദ്യാര്‍ത്ഥിക്ക് മനസ്സില്‍ താലോലിക്കാനുണ്ടാകും പാപ്പനില്‍.