ചാക്കോച്ചന്റെ ഓണം റിലീസ്,ഒറ്റ് ഹിറ്റ് ആകുമോ? ട്രെയ്ലര്‍ ട്രെന്‍ഡിങ്ങില്‍ മുന്നില്‍

കെ ആര്‍ അനൂപ്

ശനി, 20 ഓഗസ്റ്റ് 2022 (11:16 IST)
കുഞ്ചാക്കോ ബോബിന്റെ ഓണ റിലീസ് ചിത്രമായ ഒറ്റിന്റെ ട്രെയ്ലര്‍ ശ്രദ്ധ നേടുന്നു. യൂട്യൂബ് ട്രെന്‍ഡിങ് മുന്നില്‍ തന്നെയുണ്ട് ട്രെയ്ലര്‍. കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ആദ്യമായി ചിത്രം ആക്ഷന്‍ വലിയ പ്രാധാന്യം കൊടുക്കുന്നു.
 
1 മിനുട്ടും 56 സെക്കന്റുമുള്ള ട്രെയ്ലര്‍ ആണ് പുറത്തുവന്നത്.സെപ്റ്റംബര്‍ 2ന് തമിഴിലും മലയാളത്തിലുമായി സിനിമ റിലീസ് ചെയ്യും.
 ദ്വിഭാഷാ ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്റ്സ് സ്വന്തമാക്കിയിരുന്നു.നീണ്ട ഇടവേളക്കുശേഷം കുഞ്ചാക്കോ ബോബന്‍ ചിത്രത്തിലൂടെയാണ് അരവിന്ദ് സ്വാമി മോളിവുഡിലേക്ക് എത്തുന്നത്.'ഒറ്റ്' എന്ന ചിത്രത്തില്‍ ശക്തമായ ഒരു കഥാപാത്രത്തെ തന്നെ താരം അവതരിപ്പിക്കും. 
പി ഫെല്ലിനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ചാക്കോച്ചന്‍ ആണ് നായകന്‍.എസ് സജീവ് ഈ ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നു.തെലുങ്ക് നടി ഈഷ റെബ്ബയാണ് നായിക.
 
ദി ഷോ പീപ്പിള്‍ ന്റെ ബാനറില്‍ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍