കുഞ്ചാക്കോ ബോബന്റെ ഒരു 'ദുരൂഹ സാഹചര്യത്തിൽ' ട്രെയിലർ പുറത്ത്

രേണുക വേണു

വെള്ളി, 3 ഏപ്രില്‍ 2026 (09:17 IST)
Oru Durooha Sahacharyathil
രതീഷ് പൊതുവാൾ സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബൻ നായകനാകുന്ന ചിത്രം ഒരു ദുരൂഹ സാഹചര്യത്തിൽ ന്റെ ട്രെയിലർ പുറത്ത്.  വിഷു ദിനമായ ഏപ്രിൽ പതിനഞ്ചിന് തായറ്ററുകളിലെത്തും. വയനാടിന്റെ വിവിധ ഭാ​ഗങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. വയനാട് തിരുനെല്ലി പഞ്ചായത്തിലെ തോൽപ്പെട്ടിയിലുള്ള ജനകീയ ആരോ​ഗ്യ കേന്ദ്രത്തിലെ ജീവനക്കാരനായ സേതു എന്ന കഥാപാത്രത്തെയാണ് സിനിമയിൽ കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പേരുപോലെ തന്നെ ട്രെയിലറിലും ദുരൂഹത നിലനിർത്തുന്നുണ്ട്. 
 
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ഉദയ പിക്ചേഴ്സിന്റെ ബാനറിൽ കുഞ്ചാക്കോ ബോബനും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. മാജിക് ഫ്രെയിംസും ഉദയ പിക്‌ചേഴ്‌സും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. കുഞ്ചാക്കോ ബോബനൊപ്പം ദിലീഷ് പോത്തൻ, സജിൻ ഗോപു, ചിദംബരം, സുധീഷ്, ജാഫർ ഇടുക്കി, രാജേഷ് മാധവ്, ഷാഹി കബീർ, കുഞ്ഞികൃഷ്ണൻ മാഷ്, ശരണ്യ രാമചന്ദ്രൻ, പൂജ മോഹൻരാജ്, ദിവ്യ രതീഷ് പൊതുവാൾ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
 
കോ -പ്രൊഡ്യൂസർ : ജസ്റ്റിൻ സ്റ്റീഫൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് :സന്തോഷ് കൃഷ്ണൻ, നവീൻ പി തോമസ്. ലൈൻ പ്രൊഡ്യൂസർ :അഖിൽ യശോധരൻ, ഛായാഗ്രഹണം :അർജുൻ സേതു, എഡിറ്റിംഗ് : മനോജ് കണ്ണോത്ത്, സംഗീതം :ഡോൺ വിൻസന്റ്, കലാസംവിധാനം :ഇന്ദുലാൽ കാവീട്, സൗണ്ട് ഡിസൈൻ :ശ്രീജിത്ത് ശ്രീനിവാസൻ, സൗണ്ട് മിക്‌സിങ് :വിപിൻ നായർ, മേക്കപ്പ് :റോണെക്‌സ് സേവ്യർ, കോസ്റ്റ്യൂം : മെൽവി ജെ, പ്രൊഡക്ഷൻ കൺട്രോളർ :ദീപക് പരമേശ്വരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ : അജിത്ത് വേലായുധൻ, സ്റ്റണ്ട്‌സ് : വിക്കി നന്ദഗോപാൽ, ഡി.ഐ : സപ്ത വിഷൻ, കളറിസ്റ്റ് :ജോയ്‌നർ തോമസ്.

കാസ്റ്റിംഗ് ഡയറക്ടർസ് : തോമസ് ജോർജ്, നൗഫൽ വി.എം, വൈശാഖ് മനോഹരൻ, കൊറിയോഗ്രഫി : ഡാൻസിങ് നിഞജ, പ്രൊമോഷൻ കൺസൾട്ടന്റ്  :വിപിൻ കുമാർ, സ്റ്റീൽസ് : പ്രേംലാൽ പട്ടാഴി, ഡിസൈൻസ് :യെല്ലോ ടൂത്ത്‌സ്, വിതരണം : മാജിക്ക് ഫ്രെയിംസ്

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍