ഓപ്പറേഷന്‍ ജാവ ആ പോസ്റ്റര്‍ ഉണ്ടായത് ഇങ്ങനെ, വീഡിയോ

കെ ആര്‍ അനൂപ്

തിങ്കള്‍, 21 ജൂണ്‍ 2021 (11:28 IST)
ഓപ്പറേഷന്‍ ജാവ തരംഗം തീരുന്നില്ല. റിലീസ് ചെയ്ത് ആഴ്ചകള്‍ പിന്നിട്ടിട്ടും സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് സോഷ്യല്‍ മീഡിയ. സിനിമയുടെ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട ഒരു പോസ്റ്റര്‍ മേക്കിങ് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍.മമ്മൂട്ടി, സുരേഷ്‌ഗോപി, ഫഹദ് ഫാസില്‍, റോഷന്‍ ആന്‍ഡ്രൂസ് അടക്കമുള്ള പ്രമുഖര്‍ സിനിമയില്‍ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Tharun Moorthy (@tharun_moorthy)

ഓപ്പറേഷന്‍ ജാവ സീ ഫൈവിലൂടെ പ്രദര്‍ശനം തുടരുകയാണ്. ആരാധകരില്‍ ഭൂരിഭാഗവും സിനിമയുടെ രണ്ടാംഭാഗത്തിനായി കാത്തിരിക്കുന്നുവെന്നാണ് പറയുന്നത്. ഒന്ന് രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ അത് സംഭവിക്കുമെന്ന ഉറപ്പ് സംവിധായകനും നല്‍കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍