98-ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ നേട്ടങ്ങൾ വാരിക്കൂട്ടി പോള്‍ തോമസ് ആന്‍ഡേഴ്‌സണ്‍ സംവിധാനം ചെയ്ത ചിത്രം 'വണ്‍ ബാറ്റില്‍ അഫ്റ്റര്‍ അനദര്‍'. മികച്ച ചിത്രം, മികച്ച സംവിധായകന്‍, എഡിറ്റിങ്, സഹനടന്‍, അവലംബിത തിരക്കഥ, കാസ്റ്റിങ് തുടങ്ങി ആറ് പുരസ്‌കാരങ്ങൾ ചിത്രം സ്വന്തമാക്കി. ചിത്രത്തിലെ പ്രകടനത്തിന് ഷോണ്‍ പെന്‍ മികച്ച സഹനടനായും തെരഞ്ഞെടുക്കപ്പെട്ടു. നേരത്തെ 11 തവണ ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ചിരുന്നു എങ്കിലും പോള്‍ തോമസ് ആന്‍ഡേഴ്‌സിന്റെ കരിയറിലെ ആദ്യ ഓസ്‌കര്‍ നേട്ടമാണിത്.