ഗുരുവായൂര്‍ ക്ഷേത്രത്തില്‍വെച്ച് നടി മൈഥിലിക്ക് മിന്നുകെട്ട്; അണിഞ്ഞൊരുങ്ങി താരം, വീഡിയോ കാണാം

വ്യാഴം, 28 ഏപ്രില്‍ 2022 (09:44 IST)
പ്രമുഖ നടി മൈഥിലി വിവാഹിതയായി. ആര്‍ക്കിടെക്റ്റായ സമ്പത്താണ് വരന്‍. വ്യാഴാഴ്ച രാവിലെ ഗുരുവായൂരില്‍ വച്ചായിരുന്നു വിവാഹം. സിനിമ രംഗത്തു നിന്നുള്ള ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വൈകിട്ട് കൊച്ചിയില്‍ വച്ച് സിനിമാസുഹൃത്തുക്കള്‍ക്കായി റിസപ്ഷന്‍ നടത്തും. 
 
പത്തനംത്തിട്ട കോന്നി സ്വദേശിനിയാണ് മൈഥിലി. ബ്രെറ്റി എന്നാണ് താരത്തിന്റെ യഥാര്‍ഥ പേര്. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെയായിരുന്നു മൈഥിലിയുടെ അരങ്ങേറ്റം.
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Unni (@unnips)


കേരള കഫെ, ചട്ടമ്പിനാട്, ഈ അടുത്തകാലത്ത്, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, നല്ലവന്‍, ബ്രേക്കിംഗ് ന്യൂസ്, മാറ്റിനി, മായാമോഹിനി, നാടോടിമന്നന്‍, വെടിവഴിപാട്, ഞാന്‍, ലോഹം, മേരാ നാം ഷാജി എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍.
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Anumol (@anumolofficial)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍